വിക്കിഡാറ്റ:പര്യടനം/അവലംബങ്ങൾ

This page is a translated version of the page Wikidata:Tours/References and the translation is 94% complete.
Outdated translations are marked like this.

അവലംബങ്ങളുടെ പര്യടനത്തിലേക്ക് സ്വാഗതം

വിക്കിഡാറ്റ
വിക്കിഡാറ്റ

വിക്കിഡാറ്റയിലേക്ക് സ്വാഗതം! അവലംബങ്ങൾ എങ്ങനെ ചേർക്കാമെന്ന് ഈ പര്യടനത്തിലൂടെ താങ്കൾക്ക് പഠിക്കാം. അവലംബങ്ങൾ ചേർക്കുന്നത്തിലൂടെ വിക്കിഡാറ്റയിൽ ഉയർന്ന നിലവാരമുള്ള ഡാറ്റ ഉണ്ടെന്ന് ഉറപ്പാക്കുന്നു. അവലംബം (അല്ലെങ്കിൽ സ്രോതസ്സ്‌) വിക്കിഡാറ്റയിലെ ഒരു പ്രസ്താവനയുടെ ഉറവിടം വിവരിക്കുന്നു. വിക്കിഡാറ്റയുടെ ചില പ്രധാന തത്വങ്ങളെയും നയങ്ങളെയും കുറിച്ച് ഈ വഴിയിൽ നമ്മൾ പഠിക്കും.

ഈ പര്യടനത്തിൽ ഉപയോഗിച്ചിട്ടുള്ള ഏതെങ്കിലും പദങ്ങളുടെ നിർവചനം ലഭിക്കണമെന്ന് ആഗ്രഹിക്കുന്നുവെങ്കിൽ, ദയവായി നിഘണ്ടു കാണുക.

Note

പശ്ചാത്തലത്തിലുള്ള പേജ് ഒരു യഥാർത്ഥ പേജിന്റെ പകർപ്പ് മാത്രമാണെന്നത് ശ്രദ്ധിക്കുക, നിങ്ങൾക്ക് കളിക്കാനും പുതിയ കാര്യങ്ങൾ പരീക്ഷിക്കാനുമുള്ള ഒരു എഴുത്തുകളരി‌യായി ഇത് കണക്കാക്കാം. നിങ്ങള്‍ നടത്തുന്ന മാറ്റങ്ങൾ വിക്കിഡാറ്റയിൽ ദൃശ്യമാകില്ല. അതിനാൽ ഈ സ്ഥലത്ത് എഡിറ്റുകൾ നടത്തുമ്പോൾ വിഷമിക്കേണ്ടതില്ല. നമുക്ക് തുടങ്ങാം!

എന്തുകൊണ്ടാണ് വിക്കിഡാറ്റ അവലംബങ്ങൾ ഉപയോഗിക്കുന്നത്

വിക്കിപീഡിയയിലെന്നപോലെ ഉള്ളടക്കം ശരിയാണെന്ന് ഉറപ്പുവരുത്താനും ഒരു പുസ്തകം, ശാസ്ത്ര പ്രസിദ്ധീകരണം അല്ലെങ്കിൽ പത്ര ലേഖനം പോലുള്ള വിശ്വസനീയമായ വിവര സ്രോതസ്സിൽ നിന്നാണ് ഇത് വരുന്നത് എന്നത് പരിശോധിക്കാനും മറ്റുള്ള ഉപയോക്താക്കൾ ശ്രമിക്കും എന്നത് ഓ‍ർക്കുക.

വിക്കിഡാറ്റയിൽ ഒരു ക്ലെയിമിനെ പിന്തുണയ്ക്കുന്ന നിർദ്ദിഷ്ട ഉറവിടങ്ങളിലേക്ക് നയിക്കാൻ അവലംബം (അല്ലെങ്കിൽ ഉറവിടം) ഉപയോഗിക്കുന്നു. ഒരു അവലംബം എന്നത് ഒരു URL അല്ലെങ്കിൽ ഒരു ഇനത്തിലേക്കുള്ള കണ്ണി ആകാം; ഉദാഹരണത്തിന്, ഒരു പുസ്തകം. ഒരു പ്രസ്താവന ശരിയാണോ എന്ന ചോദ്യത്തിന് ഉത്തരം നൽകുന്നതിനല്ല വിക്കിഡാറ്റ ഇവിടെ ലക്ഷ്യമിടുന്നത്, പക്ഷേ പ്രസ്താവന ഒരു അവലംബത്തിൽ ദൃശ്യമാണോ എന്നതാണ്.



ഓർമ്മപ്പെടുത്തൽ: ഒരു ഇനം എന്നത് യഥാർത്ഥ ലോകത്തെ ഒരു വസ്തു, ആശയം അല്ലെങ്കിൽ സംഭവത്തെ സൂചിപ്പിക്കുന്നു. ഇതിനെ വിക്കിഡാറ്റയിൽ അതിനെക്കുറിച്ചുള്ള വിവരങ്ങള്‍ക്കൊപ്പം ഒരു ഐഡന്റിഫയർ (പേരിന് തുല്യമായവ) ഉപയോഗിച്ച് സൂചിപ്പിക്കുന്നു.

പ്രസ്താവനകൾ

ഒരു ഇനത്തെക്കുറിച്ചുള്ള ഡാറ്റ സംഭരിക്കുന്നതിനും പ്രതിനിധീകരിക്കുന്നതിനും വിക്കിഡാറ്റയിൽ പ്രസ്താവനകൾ ഉപയോഗിക്കുന്നു. ഈ പേജിൽ, ജനസംഖ്യ എന്ന പ്രോപ്പർട്ടിയും 700 കോടി എന്ന് മൂല്യവുമുള്ള ഒരു പ്രസ്താവന കാണാം. പ്രസ്‌താവനയ്‌ക്ക് കീഴിൽ [അവലംബം ചേർക്കുക] എന്ന് പറയുന്ന ഒരു ബട്ടണും നിങ്ങൾ ശ്രദ്ധിച്ചിരിക്കാം. വിവരങ്ങൾ എവിടെ നിന്ന് വന്നുവെന്ന് കാണിക്കുന്ന ഒരു അവലംബം ചേർക്കാൻ നമുക്ക് ഇത് ഉപയോഗിക്കാം.


ഓർമ്മപ്പെടുത്തൽ: ഒരു ഇനത്തെക്കുറിച്ചുള്ള പേജിലെ ഒരു രേഖയാണ് പ്രസ്താവന. പ്രസ്‌താവനകളെക്കുറിച്ച് കൂടുതലറിയാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ ദയവായി വിക്കിഡാറ്റ:പര്യടനത്തിലെ പ്രസ്‌താവനകളുടെ പര്യടനം നടത്തുക.

ഒന്നിലധികം കാഴ്ചപ്പാടുകൾ

ഒരു വിഷയത്തെക്കുറിച്ചുള്ള വൈവിധ്യമാർന്ന വീക്ഷണങ്ങളെ പിന്തുണയ്ക്കാൻ വിക്കിഡാറ്റയ്ക്ക് കഴിവുണ്ട്.

ഒരു വിഷയത്തിലെ ഒന്നിലധികം ഡാറ്റകൾ റെക്കോർഡുചെയ്യാനും പ്രതിനിധീകരിക്കാനും അവലംബങ്ങൾ സഹായിക്കുന്നു, അവ പരസ്പര വിരുദ്ധമാണെങ്കില്‍ പോലും. ഒരു പ്രസ്‌താവനയ്‌ക്ക് വിശ്വസനീയമായ ഒരു ഉറവിടം ഉള്ളിടത്തോളം കാലം അത് വിക്കിഡാറ്റയിലേക്ക് ചേർക്കാനാകും.

ഒന്നിലധികം കാഴ്ചപ്പാടുകൾ രേഖപ്പെടുത്തുന്നതിന്

ഒരു വിഷയത്തെക്കുറിച്ചുള്ള വൈവിധ്യമാർന്ന വീക്ഷണങ്ങളെ പിന്തുണയ്ക്കാൻ വിക്കിഡാറ്റയ്ക്ക് കഴിവുണ്ട്. ഒരേ വിഷയത്തിലെ ഒന്നിൽ കൂടുതൽ പ്രസ്താവനകളിലൂടെയാണ് വിക്കിഡാറ്റ ഇത് സാധ്യമാക്കുന്നത്. ഉദാഹരണത്തിന്, ഭൂമിക്കായുള്ള ഇനത്തിൽ ആഗോള ജനസംഖ്യയെ ഇപ്രകാരം പറയാൻ കഴിയും:

700 കോടി, 2012 മാർച്ച് 12 വരെ (United States Census Bureau (Q637413) പ്രകാരം ഉള്ള തീയതി); ഒപ്പം
700 കോടി, 2011 ഒക്ടോബർ 31 വരെ (United Nations Population Fund (Q623036) പ്രകാരം ഉള്ള തീയതി)

ഈ രണ്ട് തീയതികളും ശരിയാകുക എന്നത് ശരിക്കും സാധ്യമല്ലെന്ന് നമുക്കറിയാമെങ്കിലും, ഒരു വിവര സ്രോതസ്സ് പ്രകാരം ഈ മൂല്യങ്ങൾ ശരിയാണെന്ന് നമുക്ക് പറയാൻ സാധിക്കും. കാഴ്ചപ്പാടുകളുടെ ഒരു ബഹുസ്വരത വിക്കിഡാറ്റ അനുവദിക്കുന്ന ഒരു രീതിയാണിത്. ഇതുകൊണ്ടാണ് വിക്കിഡാറ്റയെ ഒരു ദ്വിതീയ ഡാറ്റാബേസ് എന്ന് വിളിക്കുന്നത്: ഇത് യഥാർത്ഥ ഗവേഷണം നൽകുകയോ എല്ലാ വസ്തുതകളും ഉണ്ടെന്ന് നടിക്കുകയോ ചെയ്യുന്നില്ല, പകരം അത് പ്രാഥമിക ഉറവിടങ്ങളിലേക്ക് വിരൽ ചൂണ്ടുന്നു എന്നുമാത്രം.

അവലംബങ്ങളെക്കുറിച്ച് കൂടുതൽ

അവലംബങ്ങളെക്കുറിച്ച് അറിയുന്നതിന് ഉപയോഗപ്രദമായ മറ്റ് ചില കാര്യങ്ങൾ ഇതാ:

  • ഒരു പ്രസ്താവനയുടെ ഉത്ഭവം അല്ലെങ്കിൽ ഉറവിടം അവലംബങ്ങൾ വിവരിക്കുന്നു.
  • അവലംബങ്ങൾ എല്ലായ്പ്പോഴും ആവശ്യമില്ല. പൊതുവായ അറിവിലുള്ള മൂല്യങ്ങൾക്ക് നിങ്ങൾ ഉറവിടങ്ങൾ ഉൾപ്പെടുത്തേണ്ടതില്ല, ഉദാഹരണത്തിന്, ഒരു രാജ്യത്തിന്റെ പ്രസിഡന്റ് ഒരു മനുഷ്യനാണ് എന്നത്.
  • അവലംബങ്ങൾ ചെറിയ പ്രസ്താവനകൾ പോലെയാണ്, കാരണം അവയിൽ പ്രോപ്പർട്ടി-വാല്യു ജോഡികളും അടങ്ങിയിരിക്കുന്നു (ഇതിനെക്കുറിച്ച് കൂടുതൽ പിന്നീട്).
  • ഉറവിടങ്ങൾ ചിലപ്പോൾ വിക്കിഡാറ്റയിലെ ഇനങ്ങളാകാം, ഉദാഹരണത്തിന്, Encyclopedia of Life (Q82486) പോലുള്ള ഒരു പുസ്തകം അല്ലെങ്കിൽ ഒരു പത്രം മുതലായവ.

വിവിധ തരം അവലംബ ഉറവിടങ്ങൾ

വിക്കിഡാറ്റയിൽ ഉപയോഗിക്കുന്ന ഒരു റഫറൻസ് ഉറവിടം വിവരിക്കുന്നതിന് രണ്ട് വഴികളുണ്ട്:

  1. URL അവലംബം: ഒരു വെബ് പേജിലേക്കുള്ള ലിങ്ക്.
  2. വിക്കിഡാറ്റ ഇന അവലംബം: ഇത് മറ്റൊരു വിക്കിഡാറ്റ ഇനം ഒരു റഫറൻസായി ഉപയോഗിക്കുന്നു. സ്വന്തമായി വിക്കിഡാറ്റ ഇനങ്ങൾ ഉള്ള ഒരു പുസ്തകം, പത്രം മുതലായവയാണ് അവലംബം എങ്കിലാണ് ഇത് സാധാരണയായി ഉപയോഗിക്കുന്നത്.



കൂടുതൽ വിവരങ്ങൾക്ക് സഹായം:ഉറവിടങ്ങൾ കാണുക.

ഒരു URL അവലംബം സൃഷ്‌ടിക്കുന്നതിന്

നമ്മൾ സൃഷ്ടിക്കുന്ന ആദ്യ തരം അവലംബം ഒരു 'URL റഫറൻസ്' ആണ്. ഒരു URL റഫറൻസ് ചേർക്കുന്നത് ആരംഭിക്കുവാൻ, [add reference] ൽ ക്ലിക്കുചെയ്യുക.

റഫറൻസ് URL

ഒരു പ്രസ്താവന പോലെയാണ് ഒരു അവലംബം സൃഷ്ടിക്കുന്നതും. അതിനാൽ ബാഹ്യ വെബ്‌സൈറ്റുകളിലേക്ക് ലിങ്കുചെയ്യുന്നതിന് reference URL (P854) എന്ന പ്രോപ്പർട്ടി തിരഞ്ഞെടുക്കാം.

ഒരു URL ചേർക്കുക

ഈ രണ്ടാമത്തെ ബോക്സിൽ വിവരങ്ങൾ ഉള്ള URL ചേർക്കുക (ഇവിടെ, United States Census Bureau (Q637413) എന്ന വെബ്സൈറ്റ്):

https://www.census.gov/newsroom/stories/2019/world-population-day.html

ഒരു അവലംബം മെച്ചപ്പെടുത്തുന്നു

ഇത് കൂടുതൽ ഉപയോഗപ്രദമാക്കുന്നതിന് ഈ അവലംബം മെച്ചപ്പെടുത്താം.

ഈ പ്രസ്‌താവനയ്‌ക്കായി നിങ്ങളുടെ റഫറൻസിലേക്ക് മറ്റൊരു ഭാഗം ഉൾപ്പെടുത്തുന്നതിന് "ചേർക്കുക" ബട്ടണിൽ ക്ലിക്കുചെയ്യുക.


ഓർമ്മപ്പെടുത്തൽ: വിക്കിഡാറ്റ ഒരു സഹകരണ ശ്രമമാണ്. ഒരു ഉറവിടത്തെക്കുറിച്ച് നിങ്ങൾ കൂടുതൽ വിവരങ്ങൾ ചേർക്കുമ്പോൾ, അത് വിശ്വസനീയമായ ഒരു ഉറവിടമാണോ എന്ന് മറ്റ് വിക്കിഡാറ്റ ഉപയോക്താക്കൾക്ക് തീരുമാനിക്കുക എളുപ്പമാണ്.

യൂ.ആർ.എൽ ന്റെ പ്രസാധകർ

publisher (P123) എന്ന് ടൈപ്പുചെയ്യാൻ ആരംഭിച്ച് ഡ്രോപ്പ്-ഡൗൺ മെനുവിൽ നിന്ന് അത് തിരഞ്ഞെടുക്കുക.

യൂ.ആർ.എൽ ന്റെ പ്രസാധകർ

ഇപ്പോൾ അടുത്ത ഫീൽഡിൽ, United States Census Bureau (Q637413) എന്ന് ടൈപ്പുചെയ്യുക, തുടർന്ന് ഈ ഓപ്‌ഷനിൽ ക്ലിക്കുചെയ്യുക.

പ്രസിദ്ധീകരിക്കുക

അവസാനമായി ചെയ്യേണ്ടത് വിക്കിഡാറ്റയിൽ ഈ വിവരങ്ങൾ പ്രസിദ്ധീകരിക്കുക എന്നതാണ്. ഇത് ചെയ്യുന്നതിന് ✓ പ്രസിദ്ധീകരിക്കുക ക്ലിക്കുചെയ്യുക.

ഒരു വിക്കിഡാറ്റ ഇനത്തിൽ നിന്ന് ഒരു അവലംബം ചേർക്കുന്നു

രണ്ടാമത്തെ തരം അവലംബം ഒരു വിക്കിഡാറ്റ ഇനം ഉപയോഗിക്കുന്നു. സ്വന്തമായി വിക്കിഡാറ്റ ഇനങ്ങൾ ഉള്ള ഒരു പുസ്തകം, പത്രം മുതലായവയാണ് അവലംബം എങ്കിലാണ് ഇത് സാധാരണയായി ഉപയോഗിക്കുന്നത്.



കൂടുതൽ വിവരങ്ങൾക്ക് സഹായം:ഉറവിടങ്ങൾ കാണുക.

ഉറവിടത്തിനായി ഇനം കണ്ടെത്തുക അല്ലെങ്കിൽ സൃഷ്ടിക്കുക

നിങ്ങൾ ഉദ്ധരിക്കാൻ ആഗ്രഹിക്കുന്ന ഉറവിടം ഒരു പുസ്തകമാണെങ്കിൽ, ഇതിനെപ്പറ്റി ഒരു ഇനം വിക്കിഡാറ്റയിൽ ഇതിനകം നിലവിലുണ്ടോ എന്ന് തിരയുകയാണ് ആദ്യപടി. ഏത് വിക്കിഡാറ്റ പേജിന്റെയും മുകളിൽ വലതുവശത്തുള്ള തിരയൽ ബാർ ഉപയോഗിച്ച് നിങ്ങൾക്ക് ഇത് ചെയ്യാൻ കഴിയും.

നിങ്ങൾ അവലംബിക്കാൻ ആഗ്രഹിക്കുന്ന ഉറവിടത്തിനായി ഇതുവരെ ഒരു ഇനം ഇല്ലെങ്കിൽ, ദയവായി അതിനായി ഒരു പുതിയ ഇനം സൃഷ്ടിക്കുക. ഇത് ചെയ്യുന്നതിന് വിക്കിഡാറ്റ: പര്യടനം എന്നതിൽ നിന്ന് ഒരു ഇനം എങ്ങനെ സൃഷ്‌ടിക്കാം എന്ന പര്യടനത്തിൽ പങ്കെടുക്കുക.

രണ്ടാമത്തെ ജനസംഖ്യാ പ്രസ്താവനയ്ക്കായി "റഫറൻസ് ചേർക്കുക" എന്ന ബട്ടണിൽ ക്ലിക്കുചെയ്യുക.



പ്രസ്‌താവിച്ചിരിക്കുന്നത്

stated in എന്ന് ടൈപ്പുചെയ്യാൻ ആരംഭിച്ച് ഡ്രോപ്പ്-ഡൗൺ മെനുവിൽ നിന്ന് അത് തിരഞ്ഞെടുക്കുക.

stated in (to be used in the references field to refer to the information document or database in which a claim is made; for qualifiers use P805; for the type of document in which a claim is made use P3865)

അവലംബ സ്രോതസ്സ്‌

ഇപ്പോൾ നാം ഉറവിടത്തിനായി വിക്കിഡാറ്റ ഇനം ചേർക്കേണ്ടതുണ്ട്. ഇത് ഒരു നിർദ്ദിഷ്ട പ്രസിദ്ധീകരണത്തിലേക്കായിരിക്കണം, പ്രസാധകരിലേക്കല്ല.

State of World Population 2011 (Q17518846)

പ്രസിദ്ധീകരിക്കുക

അവസാനമായി ചെയ്യേണ്ടത് വിക്കിഡാറ്റയിൽ ഈ വിവരങ്ങൾ പ്രസിദ്ധീകരിക്കുക എന്നതാണ്. ഇത് ചെയ്യുന്നതിന് ✓ പ്രസിദ്ധീകരിക്കുക ക്ലിക്കുചെയ്യുക.

അഭിനന്ദനങ്ങൾ!

 
വിക്കിഡാറ്റ

അഭിനന്ദനങ്ങൾ! താങ്കൾ അവലംബങ്ങളുടെ പര്യടനം പൂർത്തിയാക്കി.

എല്ലാവർക്കും കൂടുതൽ ഉപയോഗപ്രദമാക്കുന്നതിന് നിങ്ങൾക്ക് ഇപ്പോൾ വിക്കിഡാറ്റ ഇനങ്ങളിൽ അവലംബങ്ങൾ ചേർക്കാൻ സാധിക്കും.



പഠനം തുടരാൻ ആഗ്രഹിക്കുന്നുണ്ടോ? പര്യടനം പോർ‌ട്ടലിലേക്ക് മടങ്ങുന്നതിന് ഇവിടെ ക്ലിക്കുചെയ്യുക.

ഇപ്പോഴും ചോദ്യങ്ങളുണ്ടോ? #wikidataconnect എന്ന ഐ‌ആർ‌സിയിലെ തത്സമയ ചാറ്റിലൂടെ ആരോടെങ്കിലും സംസാരിക്കുക അല്ലെങ്കിൽ സഹായത്തിനായി ഇനിപ്പറയുന്ന പേജുകൾ പരിശോധിക്കുക: