വിക്കിഡാറ്റ:പര്യടനം/പ്രസ്താവനകൾ

This page is a translated version of the page Wikidata:Tours/Statements and the translation is 94% complete.
Outdated translations are marked like this.

പ്രസ്താവനകളുടെ പര്യടനത്തിലേക്ക് സ്വാഗതം

 
Wikidata

വീണ്ടും സ്വാഗതം, നിങ്ങൾ ഇപ്പോഴും ഞങ്ങളോടൊപ്പമുണ്ടെന്നതിൽ സന്തോഷമുണ്ട്! ഈ രണ്ടാമത്തെ പര്യടനത്തിൽ, വിക്കിഡാറ്റയിലെ കൂടുതൽ വിപുലമായ എഡിറ്റിംഗിനെക്കുറിച്ചും ഇനങ്ങളിൽ പ്രസ്താവനകൾ എങ്ങനെ സൃഷ്ടിക്കാമെന്നും താങ്കൾക്ക് മനസിലാക്കും.

പശ്ചാത്തലത്തിലുള്ള പേജ് ഒരു യഥാർത്ഥ പേജിന്റെ പകർപ്പ് മാത്രമാണെന്നത് ശ്രദ്ധിക്കുക. താങ്കൾക്ക് കളിക്കാനും പുതിയ കാര്യങ്ങൾ പരീക്ഷിക്കാനുമുള്ള ഒരു എഴുത്തുകളരി‌യായി ഇത് കണക്കാക്കാം. നിങ്ങള്‍ നടത്തുന്ന മാറ്റങ്ങൾ വിക്കിഡാറ്റയിൽ ദൃശ്യമാകില്ല. അതിനാൽ ഈ സ്ഥലത്ത് എഡിറ്റുകൾ നടത്തുമ്പോൾ വിഷമിക്കേണ്ടതില്ല. നമുക്ക് തുടങ്ങാം!

പ്രസ്താവനകൾ

വിക്കിഡാറ്റയിലെ വിവരങ്ങൾ തിരിച്ചറിയുന്നതിനും വേർതിരിക്കുന്നതിനും പ്രതിനിധീകരിക്കുന്നതിനുമായി ഇനങ്ങളിൽ ലേബലുകളും വിവരണങ്ങളും എങ്ങനെ ചേർക്കാമെന്ന് ഇനങ്ങൾ എന്ന പര്യടനത്തിൽ നിങ്ങൾ പഠിച്ചു. ലേബലുകളും വിവരണങ്ങളും പ്രധാനമാണെങ്കിലും അവ ഒരു തുടക്കം മാത്രമാണ്. ഇനങ്ങളിൽ ചേർക്കാൻ കഴിയുന്ന കൂടുതൽ ഡാറ്റയുണ്ട്!

ആശയങ്ങൾ, വിഷയങ്ങൾ, വസ്തുക്കൾ എന്നിവയെക്കുറിച്ച് നമുക്കറിയാവുന്ന മറ്റെല്ലാ ഡാറ്റയും വിക്കിഡാറ്റയിൽ പ്രസ്താവനകൾ ഉപയോഗിച്ച് റെക്കോർഡുചെയ്യുന്നു.

ലേബലുകളും വിവരണങ്ങളും പോലെ തന്നെ ഇനങ്ങളിൽ പ്രസ്താവനകൾ ചേർക്കാം. നമുക്ക്, ഭൂമി എന്ന നമ്മുടെ ഇന പേജ് സൂക്ഷ്മമായി പരിശോധിച്ച് ഇത് എങ്ങനെ ചെയ്യാമെന്ന് നോക്കാം.

പ്രസ്താവനകൾ

എല്ലാ ഇനങ്ങളുടെ താളുകളിലും ഒരു വ്യത്യസ്ത കാര്യങ്ങള്‍ ഉൾക്കൊള്ളുന്ന സ്റ്റേറ്റ്മെന്റുകൾ എന്നയൊരു വിഭാഗമുണ്ട്. വാക്കുകൾ, അക്കങ്ങൾ, ഇമേജ് ഫയലുകൾ പോലും ഇതിൽ വരാം. ഇത് സങ്കീർണ്ണമായി തോന്നാമെങ്കിലും ഇത് വളരെ നേരായിയുള്ളതാണ്. ഈ വരികളിലൊന്നിനെ അടുത്തറിയാം.

പ്രോപ്പർട്ടികളും മൂല്യങ്ങളും

ഈ വരി ഭൂമിയെക്കുറിച്ചുള്ള ഒരു പ്രസ്താവനയാണ്. ഇടത് വശത്ത് കാണിച്ചിരിക്കുന്ന ഡാറ്റയുടെ ഒരു വിഭാഗവും വലതുവശത്ത് കാണിച്ചിരിക്കുന്ന വിഭാഗത്തിന് യോജിക്കുന്ന എൻ‌ട്രിയും ചേർന്നതാണ് പ്രസ്താവന. വിക്കിഡാറ്റയിൽ‌ നാം ഡാറ്റാ വിഭാഗങ്ങളെ പ്രോപ്പർ‌ട്ടി എന്നും തന്നിരിക്കുന്ന പ്രോപ്പർ‌ട്ടിക്കനുസരിച്ച് ഒരു ഇനത്തെ വിവരിക്കുന്ന ഡാറ്റയെ മൂല്യം എന്ന് വിളിക്കുന്നു.

ഈ പ്രസ്താവനയിൽ, ഭൂമിയുടെ ഒരു പ്രോപ്പർട്ടിയായി “ഏറ്റവും ഉയർന്ന സ്ഥാനം” എന്നതും അതിന്റെ മൂല്യമായി “എവറസ്റ്റ് കൊടുമുടി” എന്നതും നൽകിയിരിക്കുന്നു.

പ്രോപ്പർട്ടികളും മൂല്യങ്ങളും

ഈ പുതിയ ധാരണ നമുക്ക് ഉപയോഗിക്കാം

ഇനിപ്പറയുന്നവയിൽ ഏതാണ് ഒരു ഗ്രഹത്തിനുള്ള പ്രോപ്പർട്ടി-മൂല്യ ജോഡിയുടെ മികച്ച ഉദാഹരണമായി നിങ്ങൾ കരുതുന്നത്?

ഭ്രമണപഥത്തിന്റെ തരം - പേര് വന്ന വഴി
കണ്ടെത്തിയ തീയതി - 23 സെപ്റ്റംബർ 1846
സൗരയൂഥം - എവറസ്റ്റ് കൊടുമുടി

ശരിയായ ഉത്തരം കണ്ടെത്താൻ അമ്പടയാളത്തിൽ ക്ലിക്കുചെയ്യുക.

പ്രോപ്പർട്ടികളും മൂല്യങ്ങളും

ഭ്രമണപഥത്തിന്റെ തരം - പേര് വന്ന വഴി
കണ്ടെത്തിയ തീയതി - 23 സെപ്റ്റംബർ 1846
സൗരയൂഥം - എവറസ്റ്റ് കൊടുമുടി

നെപ്റ്റ്യൂൺ time of discovery or invention (P575) ആണ് 23 സെപ്റ്റംബർ 1846. ഇത് ഒരു പ്രോപ്പർട്ടിയുടെയും മൂല്യത്തിന്റെയും ഏക ഉദാഹരണമാണ്.

പ്രോപ്പർട്ടികളെക്കുറിച്ച് കൂടുതൽ

പ്രോപ്പർട്ടികളെക്കുറിച്ച് ഓർമ്മിക്കേണ്ട ചില പ്രധാന കാര്യങ്ങൾ ഇതാ:

  • പ്രോപ്പർട്ടികൾക്ക് സാധാരണയായി "നിറം", "പൗരത്വമുള്ള രാജ്യം", "സഹോദരി" എന്നിവപോലുള്ള കൃത്യമായ ഒരൊറ്റ, വ്യത്യസ്തമായ പേര് ഉണ്ട്.
  • പ്രോപ്പർട്ടികൾ ഒരു ഇനത്തിലേക്ക് ഏത് തരം ഡാറ്റ മൂല്യങ്ങൾ ചേർക്കാൻ കഴിയുമെന്ന് പരിമിതപ്പെടുത്തുകയും നിർവചിക്കുകയും ചെയ്യുന്നു. ഉദാഹരണത്തിന്, “കണ്ടെത്തൽ തീയതി” എന്ന പ്രോപ്പർട്ടിയുട മൂല്യം ഒരു തീയതിയായിരിക്കണം, അല്ലാതെ “നീല”, “ഫ്രാൻസ്” പോലുള്ളവ ഒന്നും നൽകരുത്. ഇത്തരം നിയന്ത്രണങ്ങൾ വിക്കിഡാറ്റയെ നശീകരണ പ്രവർത്തനങ്ങളിൽ നിന്ന് സംരക്ഷിക്കുന്നു.

മനസ്സിലായോ? ഇനി നമുക്ക് ഭൂമിയുടെ ഇനത്തിലേക്ക് ആദ്യത്തെ പ്രസ്താവന ചേർക്കാം.

ഒരു പ്രസ്താവന സൃഷ്ടിക്കാം

ഭൂമി സൗരയൂഥത്തിന്റെ ഭാഗമാണെന്ന് ആളുകളെ അറിയിക്കുന്ന ഒരു പ്രസ്താവന ചേർക്കാം.

നമുക്ക് ഒരു പുതിയ വരി ആവശ്യമാണ്, അതിനാൽ ആദ്യം സ്റ്റേറ്റ്മെന്റുകൾ വിഭാഗത്തിന്റെ ചുവടെയുള്ള [ചേർക്കുക] എന്ന ബട്ടണിൽ ക്ലിക്കുചെയ്യുക (അങ്ങനെ ചെയ്യുമ്പോൾ, നിങ്ങളെ അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകും).

ഒരു പ്രസ്താവന സൃഷ്ടിക്കാം

ഇതിന്റെ ഭാഗം എന്ന പ്രോപ്പർട്ടി ഇനി നമുക്ക് ചേർക്കാം. എന്റിറ്റി സജസ്റ്റർ വഴി വിക്കിഡാറ്റ പ്രോപ്പർട്ടികളുടെ യാന്ത്രിക-നിർദ്ദേശം നൽകുന്നു. പ്രോപ്പർ‌ട്ടി ഫീൽ‌ഡിൽ‌ ഇതിന്റെ ഭാഗം എന്ന് ടൈപ്പുചെയ്യാൻ‌ ആരംഭിക്കുക, അത് ഡ്രോപ്പ്-ഡൗൺ‌ മെനുവിൽ‌ ദൃശ്യമാകും. ഇത് നമ്മുടെ പ്രസ്താവനയിലേക്ക് ചേർക്കാനായി തിരഞ്ഞെടുക്കുക, അതിനുശേഷം തുടരുന്നതിനായി അമ്പടയാളത്തിൽ ക്ലിക്കുചെയ്യുക.

ഒരു പ്രസ്താവന സൃഷ്ടിക്കാം

ഇപ്പോൾ നിങ്ങളുടെ പ്രോപ്പർട്ടിക്ക് സമീപമുള്ള ശൂന്യമായ ഫീൽഡിൽ, സൗരയൂഥം എന്ന് ടൈപ്പുചെയ്യാൻ ആരംഭിക്കുക. ഡ്രോപ്പ്-ഡൗൺ മെനു വിക്കിഡാറ്റയിലുള്ള എല്ലാ പൊരുത്തപ്പെടുന്ന ഇനങ്ങളും പ്രദർശിപ്പിക്കും. നിങ്ങൾ തിരയുന്നതിനോട് നന്നായി പൊരുത്തപ്പെടുന്ന ഇനത്തിൽ ക്ലിക്കുചെയ്യുക (സൂചന: ഇത് ബീച്ച് ബോയ്സിന്റെ പാട്ടല്ല!). പൂർത്തിയാകുമ്പോൾ "publish" എന്നത് ക്ലിക്കുചെയ്യുക, നിങ്ങളുടെ പ്രസ്താവന പേജിലേക്ക് ചേർക്കുപ്പെടും.

അഭിനന്ദനങ്ങൾ!

അഭിനന്ദനങ്ങൾ! വിക്കിഡാറ്റയിലെ ഇനങ്ങളിലെ വിപുലമായ എഡിറ്റിംഗിനെക്കുറിച്ചുള്ള പ്രസ്താവനകൾ എന്ന പര്യടനം നിങ്ങൾ പൂർത്തിയാക്കി.

എഡിറ്റിംഗ് തുടരാൻ ആഗ്രഹിക്കുന്നുണ്ടോ? എഴുത്തുകളരി ഉപേക്ഷിച്ച് യഥാർത്ഥ സൈറ്റിൽ എഡിറ്റുചെയ്യാൻ നിങ്ങൾ തയ്യാറാണെങ്കിൽ, ചുവടെയുള്ള ലിങ്കുകളിൽ നിന്ന് നിങ്ങൾക്ക് ആരംഭിക്കാം:

പഠനം തുടരാൻ ആഗ്രഹിക്കുന്നുണ്ടോ? പര്യടനം പോർ‌ട്ടലിലേക്ക് മടങ്ങുന്നതിന് ഇവിടെ ക്ലിക്കുചെയ്യുക.

ഇപ്പോഴും ചോദ്യങ്ങളുണ്ടോ? #wikidataconnect എന്ന ഐ‌ആർ‌സിയിലെ തത്സമയ ചാറ്റിലൂടെ ആരോടെങ്കിലും സംസാരിക്കുക അല്ലെങ്കിൽ സഹായത്തിനായി ഇനിപ്പറയുന്ന പേജുകൾ പരിശോധിക്കുക: