വിക്കിഡാറ്റ:ടൂര്‍/ഐറ്റങ്ങള്‍

This page is a translated version of the page Wikidata:Tours/Items and the translation is 98% complete.

ഐറ്റങ്ങളുടെ ടൂറിലേക്ക് സ്വാഗതം

 
Wikidata

വിക്കിഡാറ്റയിലേക്ക് സ്വാഗതം! വിക്കിഡാറ്റ എഡിറ്റുചെയ്യുന്നതിന്റെ അടിസ്ഥാനകാര്യങ്ങളെക്കുറിച്ചുള്ള ഒരു ആമുഖം ഈ പര്യടനം നൽകുന്നു.

പശ്ചാത്തലത്തിലുള്ള പേജ് ഒരു യഥാർത്ഥ പേജിന്റെ പകർപ്പ് മാത്രമാണെന്നത് ശ്രദ്ധിക്കുക, നിങ്ങൾക്ക് കളിക്കാനും പുതിയ കാര്യങ്ങൾ പരീക്ഷിക്കാനുമുള്ള ഒരു സാൻഡ്‌ബോക്‌സായി ഇത് കണക്കാക്കാം. നിങ്ങള്‍ നടത്തുന്ന മാറ്റങ്ങൾ വിക്കിഡാറ്റയിൽ ദൃശ്യമാകില്ല. അതിനാൽ ഈ സ്ഥലത്ത് എഡിറ്റുകൾ നടത്തുമ്പോൾ വിഷമിക്കേണ്ടതില്ല. നമുക്ക് തുടങ്ങാം!

ഒരു എഡിറ്ററാകാൻ

ആർക്കും എഡിറ്റുചെയ്യാൻ‌ കഴിയുന്ന, സന്നദ്ധപ്രവര്‍ത്തകർ സൃഷ്ടിച്ച ഘടനാപരമായ ഡാറ്റയുടെ വിജ്ഞാന അടിത്തറയാണ് വിക്കിഡാറ്റ. 201ലധികം ഭാഷകളിൽ ഡാറ്റ ശേഖരിക്കുന്നതിനും പരിപാലിക്കുന്നതിനും ലോകമെമ്പാടും ഒരുമിച്ച് പ്രവർത്തിക്കുന്നവരുടെ ശ്രമങ്ങളെ വിക്കിപീഡിയ പോലെ തന്നെ ഈ പ്രോജക്റ്റും ആശ്രയിച്ചിരിക്കുന്നു.

വിക്കിഡാറ്റയിലേക്ക് സംഭാവന ചെയ്യാൻ നിരവധി മാർഗങ്ങളുണ്ട്. ചില ആളുകൾ ഡോക്യുമെന്റേഷനുകൾ വിവർത്തനം ചെയ്യുന്നു, ചിലർ സോഫ്റ്റ്‍വെയർ ബഗുകൾ പരിഹരിക്കുകയും അപ്ലിക്കേഷനുകൾ എഴുതുകയും ചെയ്യുന്നു, കൂടാതെ ചിലർ ഡാറ്റ ചേർക്കുകയും എഡിറ്റുചെയ്യുകയും ചെയ്യുന്നു. എല്ലാ എഡിറ്റർമാരും എവിടെയെങ്കിലും ആരംഭിച്ചതാണ്— വിക്കിഡാറ്റയിലെ നിങ്ങളുടെ ആദ്യ ഇനം എങ്ങനെ എഡിറ്റുചെയ്യാമെന്ന് ഈ പര്യടനം നിങ്ങളെ കാണിക്കും.

അടിസ്ഥാന ആശയം

വിക്കിപീഡിയ ഒരു വിജ്ഞാനകോശമാണ്, വിക്കിമീഡിയ കോമൺസ് മീഡിയ ഫയലുകളുടെ ഒരു ശേഖരമാണ്, കൂടാതെ വിക്ഷനറി വാക്കുകളെക്കുറിച്ചുള്ള നിർവചനങ്ങളും ശബ്‌ദകോശപരമായ വിവരങ്ങളും നൽകുന്നു.

വിക്കിഡാറ്റയുടെ ലക്ഷ്യം ഘടനാപരമായ ഡാറ്റ ആണ്.

ഇത് മനുഷ്യർക്കും കമ്പ്യൂട്ടറുകൾക്കും ഒരുപോലെ ഡാറ്റ ഉപയോഗിക്കുന്നത് സാധ്യമാക്കുന്നു. ഘടനാപരമായ ഡാറ്റ അതിശയകരമായ നിരവധി അവസരങ്ങൾ തുറക്കുന്നുണ്ട്. ഇതിനെപ്പറ്റി പിന്നീടുള്ള ഘട്ടത്തിൽ നിങ്ങൾ കൂടുതലറിയുന്നുണ്ട്.

ഇനങ്ങൾ

ഡാറ്റയ്‌ക്കായി ഒരു ഘടന സൃഷ്‌ടിക്കുന്നതിന് വളരെയധികം ആസൂത്രണം ആവശ്യമാണ്!വിക്കിപീഡിയയിൽ ലഭ്യമായ അറിവുകള്‍ പോലെയുള്ളതിനെ പിന്തുണയ്‌ക്കുന്നതിന്, ആദ്യം ഈ അറിവിന്റെ പ്രാതിനിധ്യം സംഭരിക്കുന്നതിനുള്ള ഒരു മാർഗം നമുക്ക് ആവശ്യമാണ്. അറിവിന്റെ ഈ പ്രാതിനിധ്യങ്ങളെ ഇനങ്ങൾ എന്ന് വിളിക്കുന്നു.

ബാല്യം, വിശപ്പ്, ഭാരം മുതലായ അമൂർത്ത ആശയങ്ങളെയും ഒപ്പം ടെലിവിഷൻ, കയാക്ക്, അഗ്നിപർവ്വതം എന്നിവപോലുള്ള യഥാർത്ഥ ലോക വസ്‌തുക്കളെയും പ്രതിനിധീകരിക്കുന്നതിന് ഇനങ്ങൾക്ക് വഴക്കമുണ്ട്.

ഐറ്റം താളുകൾ

ഓരോ ഇനത്തിനും അതിന്റേതായ പേജുണ്ട്—അവിടെ അതിനെക്കുറിച്ചുള്ള എല്ലാ ഡാറ്റയും ശേഖരിക്കും—കൂടാതെ ഒരു അനുപമ ഐഡന്റിഫയറും ഉണ്ടാകും. ഈ ഐഡന്റിഫയർ എല്ലായ്പ്പോഴും Q### ന് സമാനമായി കാണപ്പെടുന്നു. മെഷീനുകൾക്ക് വിവിധ ഭാഷകളിൽ അറിവിനെ പ്രതിനിധീകരിക്കുന്നതിന് ഉപയോഗപ്രദമാണെങ്കിലും, ഈ ഐഡന്റിഫയർ ഒട്ടും മാനുഷിക സൗഹൃദമല്ല.

ഈ പര്യടനത്തിന്റെ ആദ്യ ജോലിയിൽ നമ്മൾ ഇത് പരിഹരിക്കും. ഭൂമി എന്ന ഗ്രഹത്തിനായുള്ള ഇന പേജ് അടുത്തറിയാം.

ലേബലുകൾ

ഈ ഇന പേജ് തിരിച്ചറിയുന്നതിന് ഒരു സംഖ്യ മാത്രം ഉള്ളൂ എന്നതെങ്ങനെയെന്ന് കാണുക? ഇതൊരു അനുപമമായ ഐഡന്റിഫയറാണ്.

Q### പോലുള്ള റാൻഡം ഐഡന്റിഫയറുകളുടെ ഉപയോഗം ഒഴിവാക്കാൻ, നമ്മൾ ഓരോ ഇനത്തെയും ഏറ്റവും കൃത്യമായി പ്രതിഫലിപ്പിക്കുന്ന ഒരു പേര് നൽകുന്നു. പേരുകളെ ലേബലുകൾ എന്ന് വിളിക്കുന്നു, മാത്രമല്ല എല്ലാ ഇന പേജുകളിലും ഇത് ചേർക്കുകയും വേണം. വിക്കിഡാറ്റ ഒരു ബഹുഭാഷാ വിക്കിയായതിനാൽ ഏത് ഭാഷയിലും ലേബലുകൾ ചേർക്കാൻ സാധിക്കും (നിങ്ങൾ കാണാൻ ആഗ്രഹിക്കുന്ന ഭാഷകൾ നിങ്ങൾക്ക് ക്രമീകരിക്കാൻ കഴിയും).

മനസ്സിലായോ? കൊള്ളാം! നിങ്ങളുടെ ആദ്യ ലേബൽ എങ്ങനെ ചേർക്കാമെന്ന് മനസിലാക്കാൻ അമ്പടയാളത്തിൽ ക്ലിക്കുചെയ്യുക.

എഡിറ്റ് ചെയ്യുക

ലേബലുകൾ ചേർക്കാനോ പരിഷ്‌ക്കരിക്കാനോ, നിങ്ങൾ "തിരുത്തുക" ബട്ടണിൽ ക്ലിക്കുചെയ്യുക (അങ്ങനെ ചെയ്യുമ്പോൾ നിങ്ങളെ അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകും).

ലേബലുകൾ ചേർക്കുന്നതിന്

ടെക്സ്റ്റ് ഫീൽഡിൽ ക്ലിക്കുചെയ്ത് ഈ ഇനത്തിൽ ഭൂമിഎന്ന ലേബൽ ചേർക്കുക.

ലേബലുകളെക്കുറിച്ച് കൂടുതൽ

സഭാഷ്, കൊള്ളാം!

ലേബലുകളെക്കുറിച്ച് അറിയുന്നതിന് ഉപയോഗപ്രദമായ ചില കാര്യങ്ങൾ ഇതാ:

  • ഒരു ലേബൽ ഒരു പേജ് ശീർഷകം പോലെയാണ്, അത് ഇനത്തെക്കുറിച്ച് വിവരിക്കുന്നു. ഇത് കഴിയുന്നത്ര ഹ്രസ്വമായിരിക്കണം (ഉദാ. ഭൂമി പകരം ഭൂമി എന്ന ഗ്രഹം എന്നല്ല)
  • വിവരണങ്ങളാൽ അവ വ്യക്തമാകുന്നതിനാൽ ലേബലുകൾ അനുപമമായിരിക്കണമെന്നില്ല—ഇതിനെക്കുറിച്ച് കൂടുതൽ പിന്നീട്
  • ഏറ്റവും സാധാരണമായ പേര് ഉപയോഗിക്കുക (e.g. പൂച്ച പകരം ഫെലിസ് ക്യാറ്റസ് എന്നല്ല). ശരിയായ നാമങ്ങൾ മാത്രം വലിയക്ഷരമാക്കുക (ഉദാഹരണത്തിന് Kochi, Jupiter, Jawaharlal Nehru പകരം city, planet, politician തുടങ്ങിയവയ്ക്കുവേണ്ട)

വിവരണങ്ങൾ

ഇതിനകം സൂചിപ്പിച്ചതുപോലെ, ഒരു ഇനത്തെക്കുറിച്ച് കൂടുതൽ വിശദാംശങ്ങൾ നൽകിക്കൊണ്ട് ലേബലുകൾ വ്യക്തമാക്കുന്നതിന് വിവരണങ്ങൾ ഉപയോഗിക്കുന്നു.

ഉദാഹരണത്തിന്, “2007 പ്രകൃതി ഡോക്യുമെന്ററി ചലച്ചിത്രം”, “പഞ്ചഭൂതങ്ങളിൽ ഒന്ന്”- ഇവ രണ്ടും ഭൂമി എന്ന് വിളിക്കുന്ന ഇനങ്ങളുടെ വിവരണങ്ങളാണ്-- പക്ഷെ ഇവയൊന്നും നാം ജീവിക്കുന്ന ഗ്രഹമല്ല!

ഓരോ ഇനത്തിനും വ്യത്യസ്‌ത വിവരണമുള്ളിടത്തോളം ഒരേ ലേബലിൽ ഒന്നിലധികം ഇനങ്ങൾ ഉണ്ടായിരിക്കുന്നതിൽ തെറ്റില്ല.

Again, don't capitalize words unless they're proper names.

വിവരണങ്ങൾ ചേർക്കുന്നതിന്

ഇപ്പോൾ, നമ്മുടെ ആദ്യ വിവരണം ചേർക്കാം!

വിവരണങ്ങൾ ലേബലുകൾ പോലെ തന്നെ എഡിറ്റുചെയ്യാം. ടെക്സ്റ്റ് ഫീൽഡിൽ ക്ലിക്കുചെയ്യുക! സൗരയൂഥത്തിലെ മൂന്നാമത്തെ ഗ്രഹം എന്നതു പോലെയുള്ള ഒന്ന് ഭൂമിയെക്കുറിച്ചുള്ള ഒരു നല്ല വിവരണമായിരിക്കും.

വിവരണങ്ങളെക്കുറിച്ച് കൂടുതൽ

നന്നായിട്ടുണ്ട്!

വിവരണങ്ങൾ സൃഷ്ടിക്കുമ്പോൾ ഓർമ്മിക്കേണ്ട കാര്യങ്ങൾ ഇതാ:

  • ഇത് ഹ്രസ്വമായിരിക്കുക - വിവരണങ്ങൾ വാക്യങ്ങളല്ല.
  • കഴിയുന്നത്ര കൃത്യവും നിഷ്പക്ഷവുമായിരിക്കാൻ ശ്രമിക്കുക. കാലക്രമേണ മാറുന്നതോ വിവാദപരമോ പക്ഷപാതപരമോ ആയ വിവരങ്ങൾ ഉപയോഗിക്കുന്നത് ഒഴിവാക്കുക.
  • വിവരണങ്ങൾ സാധാരണയായി "the" അല്ലെങ്കിൽ "a" പോലുള്ളവയിൽ ആരംഭിക്കരുത്.
  • നിങ്ങൾ കുടുങ്ങുകയാണെങ്കിൽ, ഇനങ്ങൾക്കായുള്ള വിവരണങ്ങളുമായി വരാനുള്ള നല്ലൊരു സ്ഥലമാണ് വിക്കിപീഡിയ. പലപ്പോഴും ഇനത്തിന്റെ ലേഖനത്തിന്റെ ആദ്യ രണ്ട് വാക്യങ്ങൾ മതിയായ വിവരങ്ങൾ നൽകും.

അപരനാമങ്ങൾ

നമ്മുടെ ഇനത്തിന് പേരിടാനും തിരിച്ചറിയാനും അവസാനമായി ഒരു കാര്യം മാത്രമേ ചെയ്യാനുള്ളു: ഭൂമിക്കായി ഏതെങ്കിലും ഇതര പേരുകൾ (അപരനാമങ്ങൾ) പേജിലേക്ക് ചേർക്കുക.

ഒരു വ്യക്തിയുടെ വിളിപ്പേര് അല്ലെങ്കിൽ മൃഗത്തിന്റെ ശാസ്ത്രീയ നാമം പോലുള്ള ഒരു ഇനത്തിന്റെ ഇതര നാമം വിക്കിഡാറ്റയിൽ അപരനാമം എന്ന് വിളിക്കുന്നു. മെച്ചപ്പെടുത്താൻ നിങ്ങൾ കഠിനമായി പരിശ്രമിച്ച ഇനത്തിലേക്ക് അപരനാമങ്ങൾ ചേർക്കുന്നത് ഭൂമിയുടെ എല്ലാ ഇതര നാമങ്ങളും തിരയൽ പദങ്ങളും പട്ടികപ്പെടുത്താൻ സഹായിക്കും!

അപരനാമങ്ങളെക്കുറിച്ച് കൂടുതൽ

അപരനാമങ്ങളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇതാ:

  • ഒരു ഇനത്തിന് ഒരു ഭാഷയ്ക്ക് ഒരു ലേബലും ഒരു വിവരണവും മാത്രമേ ഉണ്ടാകൂവെങ്കിലും അതിന് ഒന്നിലധികം അപരനാമങ്ങൾ ഉണ്ടാകാം.
  • ശരിയായ നാമങ്ങൾ മാത്രമെ വലിയക്ഷരമാക്കുന്നുള്ളു എന്ന് ഉറപ്പാക്കുക

ഒരു ഇനത്തിലേക്ക് ഒന്നിൽ കൂടുതൽ അപരനാമങ്ങൾ ചേർക്കാനും കഴിയും—നിങ്ങൾക്ക് ടൈപ്പുചെയ്യുന്നതിന് പുതിയ ടെക്സ്റ്റ് ബോക്സുകൾ ദൃശ്യമാകുന്നതായിരിക്കും.

ഒരുപക്ഷെ, ഭൂമിയുടെ ഒരു നല്ല അപരനാമം ലോകം എന്നത് ആയിരിക്കാം.

പ്രസിദ്ധീകരിക്കുക

നിങ്ങൾ പൂർത്തിയാക്കിക്കഴിഞ്ഞാൽ, "publish" എന്നതിൽ ക്ലിക്കുചെയ്യുക.

അഭിനന്ദനങ്ങൾ!

അഭിനന്ദനങ്ങൾ! താങ്കൾ ഇനങ്ങളുടെ പര്യടനം പൂർത്തിയാക്കി.

എഡിറ്റിംഗ് തുടരാൻ ആഗ്രഹിക്കുന്നുണ്ടോ? എഴുത്തുകളരി ഉപേക്ഷിച്ച് യഥാർത്ഥ സൈറ്റിൽ എഡിറ്റുചെയ്യാൻ നിങ്ങൾ തയ്യാറാണെങ്കിൽ, ചുവടെയുള്ള കണ്ണികളിൽ നിങ്ങൾക്ക് ആരംഭിക്കും

പഠനം തുടരാൻ ആഗ്രഹിക്കുന്നുണ്ടോ? പര്യടനം പോർ‌ട്ടലിലേക്ക് മടങ്ങുന്നതിന് ഇവിടെ ക്ലിക്കുചെയ്യുക.

ഇപ്പോഴും ചോദ്യങ്ങളുണ്ടോ? #wikidataconnect എന്ന ഐ‌ആർ‌സിയിലെ തത്സമയ ചാറ്റിലൂടെ ആരോടെങ്കിലും സംസാരിക്കുക അല്ലെങ്കിൽ സഹായത്തിനായി ഇനിപ്പറയുന്ന പേജുകൾ പരിശോധിക്കുക: